എടിഎം കാർഡ് ഇല്ലാതെ പണം പിൻവലിക്കാം; എങ്ങനെയെന്ന് അറിയാം
എടിഎം സെന്ററിൽ നിന്ന് ഇനി കാർഡ് ഇല്ലാതെ പണം പിൻവലിക്കാം. യുപിഐയുടെ സഹായത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പുതിയ മാറ്റം വന്നതോടെ എടിഎം കൗണ്ടറിൽ പോകുമ്പോൾ കൈയിൽ എടിഎം കാർഡ് കരുതേണ്ടെന്ന് ചുരുക്കം. മൊബൈലിലെ യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാം.
1) .ആദ്യം എടിഎം മെഷീനിൽ ക്യാഷ് ലെസ് വിഡ്രോവല്‍സ് ഓപ്ഷന്‍ തെരഞ്ഞെടുക്കണം
2). മെഷീൻ ജനറേറ്റ് ചെയ്യുന്ന ക്യൂ ആർ കോഡ് യുപിഐ ആപ്പ് വഴി മൊബൈലിൽ സ്കാൻ ചെയ്യണം.
3). ശേഷം എംപിൻ അടിച്ച് വേണം ട്രാൻസാക്ഷൻ പൂര്‍ത്തിയാക്കാം.
4). അതോടെ എടിഎം മെഷീനിൽ ക്യാഷ് ലഭിക്കുന്നതാണ്.
നിലവിൽ എല്ലാ എടിഎം സെന്ററുകളിലും ഈ സേവനം ലഭ്യമായിട്ടില്ല. ചില ബാങ്കുകൾ മാത്രമാണ് ഈ സേവനം നൽകുന്നത്.
ഈ വർഷം ആദ്യം എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള ചാർജ്ജ് സംബന്ധിച്ച് പുതിയ നിയമങ്ങൾ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാറ്റവും അവതരിപ്പിക്കാനൊരുങ്ങുന്നത്.
First you have to make a request for cashless withdrawal at the ATM machine. The QR code generated by the machine should be scanned on the mobile through the UPI app. After that, you need to hit MPin to complete the transaction. Currently this service is not available in all ATM centers. Only some banks provide this service.
Earlier this year, new rules were introduced regarding ATM withdrawal charges. After this, the new change is going to be introduced.
No comments